ഫെബ്രുവരി 4. ലോകം മറ്റൊരു ക്യാൻസർ ദിനത്തെ കൂടി അഭിമുഖീകരിക്കുകയാണ്.......
ഇറാനിൽ അലയടിച്ച ജനകീയ പ്രക്ഷോഭം അതിന്റെ രൂക്ഷമായ അവസ്ഥയിൽ ഏതാണ്ട് ഒരു പിടി അയഞ്ഞ മട്ടിൽ തുടരുകയാണിപ്പോൾ. ഇറാനിലെ ഇസ്ലാമിക ഭരണകൂടം നിലവിൽ വന്ന 1979 നു ശേഷം അവർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഈ പ്രക്ഷോഭം. ......
ജമാഅത്തെ ഇസ്ലാമിക്കും, വെൽഫെയർ പാർട്ടിക്കും മുസ്ലീംലീഗ് നൽകുന്ന വലിയ പരിഗണനയിൽ ഇരുവിഭാഗം സമസ്തയിലും പ്രതിഷേധം ശക്തമാകുന്നു. പാരമ്പര്യ ഇസ്ലാമിക സമീപനങ്ങളിൽ നിന്നും വ്യത്യസ്തമായി മതനവീകരണമെന്ന പേരിൽ, ഇസ്ലാം അനുശാസിക്കുന്ന തത്വസംഹിതകളെ ലംഘിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകൾ എന്നാണ് സുന്നി സമൂഹം കാലാകാലങ്ങളായി വിശ്വസിച്ചുവരുന്നതും പ്രചരിപ്പിച്ചുവരുന്നതും. ......
ശബരിമല വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന്റെ വക പാട്ടഭൂമിയാണെന്ന വാദം പാലാ സബ്കോടതി തള്ളിയിരിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്, സംസ്ഥാന സർക്കാരും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ കീഴിലുള്ള അയനാ ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള കേസിലാണ് സബ്കോടതി ജഡ്ജി രാജേശ്വരി രാജേശ്വരന്റെ വിധി ഉണ്ടായിരിക്കുന്നത്.
സ്വാഭാവികമായും അയനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥർ അത്യാഹ്ലാദത്തിലാണ്. ......
ശബരിമലയിലെ യഥാർഥ സ്വർണപ്പാളികൾ മാറ്റി വേറെ വച്ചതിന്റെ സൂചനകളാണ് വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം നൽകുന്നതെന്ന് ഹൈക്കോടതിയിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി ) നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിക്കൊണ്ടുവന്ന കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിൽ സ്വർണത്തിന്റെ അളവ് കാര്യമായി കുറഞ്ഞു. ......
കേരളീയ സമൂഹത്തിനാകെ അന്നം വിളയിക്കുന്ന കുട്ടനാട്, ഭൂമി ശാസ്ത്രപരമായി വേറിട്ടു കിടക്കുന്നതുമൂലം പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോഴൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്നത് വലിയ ദുരന്തവും ദുരിതവുമാണ്. ഇങ്ങനെയുള്ള പ്രദേശത്തെ സംരക്ഷിക്കുക എന്നത് ഒരു സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെങ്കിലും ഈ നാടിനോട് സർക്കാർ ചെയ്തത് വലിയ വിശ്വാസ വഞ്ചനയാണ്. ......
കോടിക്കണക്കിന് ഭക്തരുടെ വിശ്വാസ കേന്ദ്രമായ ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ-ഭരണകൂട വഞ്ചനയായി മാറുകയാണ്. ഭക്തിയുടെ മറവിൽ നടന്ന ഈ ആസൂത്രിത കവർച്ചയും, അതിനുശേഷം അന്വേഷണ ഏജൻസികൾ കാട്ടുന്ന അനാസ്ഥയും വിരൽ ചൂണ്ടുന്നത് ഉന്നതതലത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളിലേക്കാണ്. ......
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ നേമം മണ്ഡലം ചർച്ചാവിഷയമാകുന്നു. തന്റെ സിറ്റിംഗ് മണ്ഡലമായ നേമത്ത് മത്സരിക്കാൻ പ്രതിപക്ഷ നേതാവിനെ വി ശിവൻകുട്ടി വെല്ലുവിളിച്ചതോടെയാണ് നേമം മണ്ഡലം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നത്. ......
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളപ്പള്ളി നടേശന് 2026-ലെ പദ്മഭൂഷൺ ലഭിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ രാജ്യം ആദരിക്കുകയല്ല, മറിച്ച്, കേരളത്തിലെ വലിയൊരു വോട്ട് ബാങ്കായ ഈഴവ വിഭാഗത്തെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കൊപ്പം നിർത്താനുള്ള പാരിതോഷികമാണ് ഈ പത്മഭൂഷൺ എന്ന ആരോപണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. ......
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടയിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാർക്ക് മുന്നിൽ വാഗ്ദാനങ്ങളുടെ പടക്കത്തിന് തീക്കൊളുത്തിയിരിക്കുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ......